Home breaking news lNZA യുവജന വിഭാഗം ത്രിദിന ക്യാമ്പിന് അനുഗ്രഹീത സമാപനം

lNZA യുവജന വിഭാഗം ത്രിദിന ക്യാമ്പിന് അനുഗ്രഹീത സമാപനം

0

G.P. കുറ്റിച്ചൽ

ഇന്റർനാഷണൽ സീയോന്‍ അസംബ്ലി യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ വര്‍ഷത്തെ ത്രിദിന യുവജന ക്യാമ്പ് വളരെ അനുഗ്രഹപ്രദമായി സമാപിച്ചു. മെയ് ഒന്നിന് രാവിലെ എട്ട് മണിക്ക് പ്രാർത്ഥിച്ച് ആരംഭിച്ച ത്രിദിന ക്യാമ്പ് മെയ് മൂന്നിന് വൈകിട്ട് നാല് മണിക്ക് സമാപിച്ചു. കർത്താവ് ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കുന്ന അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ കൈകാര്യം ചെയ്തു. 150 -ൽ അധികം പേർ രജിസ്ട്രേഷൻ ചെയ്ത് ഈ ക്യാമ്പിൽ പൂർണ്ണ സമയം പങ്കെടുക്കുകയും കൂടാതെ റിവൈവൽ സെക്ഷനുകളിൽ അനേകം ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കുകയും ചെയ്തു.

ദൈവപ്രവർത്തിയുടെ ഈ ദിവസങ്ങളിൽ ക്യാമ്പ്‌ അംഗങ്ങൾ പൂരിപ്പിച്ച് നൽകിയ ഫീഡ്ബാക്ക് ഫോം അനുസരിച്ച് 41 ക്യാമ്പ്‌ അംഗങ്ങൾ പരിശുദ്ധാത്മാഭിഷേകത്താൽ നിറയപ്പെടുകയും 20 പേർ പൂർണ്ണസമയ സുവിശേഷവേലയ്ക്കായി സമർപ്പിക്കുകയും ചെയ്തു. ജോലിയോട് കൂടെ സുവിശേഷവേല ചെയ്തുകൊള്ളാം എന്ന് 31 പേർ തീരുമാനമെടുക്കുകയും ചെയ്തു. 41 പേർ കർത്താവിനെ ജലത്തിൽ സാക്ഷീകരിക്കുവാനും തീരുമാനമെടുത്തു. ഈ ക്യാമ്പ്‌ ഇത്രയും ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച ദൈവത്തിന് സകല മാനവും മഹത്വവും പുകഴ്ചയും അർപ്പിക്കുന്നു.

ഇന്റർനാഷണൽ സീയോൻ അസംബ്ലി ഭരണസമിതി ഈ ക്യാമ്പ്‌ നടത്തുവാനുള്ള അംഗീകാരം നൽകുകയും INZA – യിലെ എല്ലാ ദൈവദാസന്മാരും ക്യാമ്പ് അനുഗ്രഹപ്രദമായി നടത്തുവാനുള്ള നിർദ്ദേശങ്ങൾ നൽകുകയും പ്രാർത്ഥന, സാമ്പത്തിക സഹായം എന്നിവ നൽകുകയും ചെയ്തു. ക്യാമ്പിന്റെ വിജയത്തിന് വേണ്ടി പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന എല്ലാ ദൈവദാസന്മാരെയും ദൈവമക്കളെയും യുവജനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. സാമ്പത്തികമായി സഹായിച്ച എല്ലാവർക്കും നന്ദി… തുടർന്നും ദൈവം അനുവദിച്ചാൽ വിവിധ പ്രോഗ്രാമുകളുമായി INZA യൂത്ത് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുപോകുവാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ചോദിക്കുന്നുവെന്നും INZA യൂത്ത് ഡിപാർട്ട്മെന്റ് സെക്രട്ടറി Bro. സെൻഹർ അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here