വാർത്ത :- സുനിൽ ഒറ്റപ്പാലം
കോഴിക്കോട്: പാസ്റ്റർമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തക്കോസ്തൽ കോൺഫറൻസ് (UPCON) നേതൃത്വം നൽകുന്ന ഗോസ്പെൽ ഫെസ്റ്റ് 2023 ആഗസ്റ്റ് 26 ന് രാവിലെ 10 മുതൽ 1മണി വരെയും വൈകിട്ട് 6 മുതൽ 9 വരെയും കണ്ണൂർ റോഡിലെ കെ പി സി ഫിലദൽഫ്യ സഭാ ഹാളിൽ (ചന്ദ്രിക press നു എതിർവശം) നടക്കും. ഈ ആത്മീയ സമ്മേളനത്തിൽ പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷാജി എം. പോൾ പ്രസംഗിക്കും. സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും. പാസ്റ്റർമാരായ കെ.സി. സണ്ണി, നോബിൾ പി. തോമസ് ഈ ഗോസ്പെൽ ഫെസ്റ്റിനു നേതൃത്വം നൽകും.








മെബർഷിപ്പ് വിത്ത് ഐ.ഡി. കാർഡ് ആവശ്യമുള്ളവർ ബന്ധപ്പെടുക. 9562305308




