ന്യൂസ്: NS നെല്ലിക്കുന്നം
ഐ. പി. സി കേരള സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡ്, തിരുവനന്തപുരം ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ മദ്യത്തിനും, മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ ബോധവത്ക്കരണ സന്ദേശ യാത്ര ജനു 25 ന് രാവിലെ 8.30 ന് ആറ്റിങ്ങലിൽ നിന്നും ആരംഭിക്കുന്നു. ഐ.പി സി സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഉത്ഘാടനം നിർവഹിക്കുന്ന സന്ദേശ യാത്ര വൈകുന്നേരം ശംഖുമുഖത്ത് സമാപനം കുറിക്കും. സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ സന്ദേശം നൽകും. ഇവാഞ്ചിലിസം ബോർഡ് സ്റ്റേറ്റ് / ജില്ല ഭാരവാഹികൾ വിവിധ സ്ഥലങ്ങളിൽ സന്ദേശങ്ങൾ നൽകും
തിരുവനന്തപുരം ജില്ല പി. വൈപി.എ ഗാന ശുശ്രൂഷ നടത്തും. ഇവാഞ്ചി ലിസം ജില്ലാ കോഡിനേറ്റർ ഷൈജു വെള്ളനാട് നേതൃത്വം നൽകും.




