Home Daily news മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകം; ആറ്പേർ അറസ്റ്റിൽ

മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകം; ആറ്പേർ അറസ്റ്റിൽ

0

തോമസ് ജേക്കബ് കണ്ണൂർ

മണിപ്പൂരിൽ മെയ് തെയ് വിദ്യാർഥികളുടെ കൊലപാതകത്തിൽ ആറു പേർ അറസ്റ്റിൽ 4 സ്ത്രീകളും 2 പുരുഷൻമാരുമാണ് അറസ്റ്റിലായത്. രണ്ടു പേർ
പ്രായപൂർത്തിയാകാത്തവരാണ്. ഇംഫാലിൽ നിന്ന് 51 കിലോ മീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതെന്നും തക്ക ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ
ബിരേൻ സിങ് എക്സിൽ കുറിച്ചു.
അറസ്റ്റിലായവരെ സുരക്ഷ കണക്കിലെടുത്ത് അസമിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇൻറർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചതോടെയാണ് മാസങ്ങൾക്ക് മുൻപ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് തുടരുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here