വാർത്ത. – സുന്ദരേശൻ പോത്തൻകോട്
ഐ.പി.സി റസ്സൽപുരം ശാലേം സഭ പുതുക്കി പണിയുന്ന സഭയുടെ ഫോട്ടോ പ്രദർശനവും, നിർമ്മാണ ഫണ്ടു് ഉത്ഘാടനവും ഇന്നു നടന്നു. ഐ പി.സി തിരുവനന്തപുരം സൗത്ത് സെന്ററിൽ ഉൾപ്പെടുന്ന ലോക്കൽ സഭയാണ് ഐ.പി.സി ശാലേം റസ്സൽപുരം . ഏതാണ്ട് 87 വർഷത്തോളം പഴക്കമുള്ളതും ഐ.പി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതുമാണ്. ഇന്ന് കണ്ടoതിട്ട സഭയിൽ നടന്ന സെന്റർ മാസയോഗത്തിൽ വച്ച് പുതുക്കിപണിയുവാൻ ആഗ്രഹിക്കുന്ന ഡിജിറ്റൽ ഫോട്ടോ പ്രകാശനവും, ആദ്യ സംഭാവനയും ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിലംഗവും തിരുവനന്തപുരം താബോർ സഭാ സെക്രട്ടറിയുമായ ബിനു.വി.ജോർജ്ജ്, ഉത്ഘാടന കർമ്മം നിർവഹിച്ചു സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ കമലൻ, ബ്രദർ ബിനു വി.ജോർജ്ജ്, പാസ്റ്റർ പോൾ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു..





