Home Daily news പാസ്റ്റർ ഷാജൻ പി.തോമസ് (53) കർതൃസന്നിധിയിൽ സംസ്ക്കാരം നാളെ

പാസ്റ്റർ ഷാജൻ പി.തോമസ് (53) കർതൃസന്നിധിയിൽ സംസ്ക്കാരം നാളെ

0

സൈമൺ കാസർഗോഡ്

കോഴിക്കോട് : ഐപിസി
തിരുവമ്പാടി സെന്ററിലെ ഐപിസി
താബോർ മുക്കം സഭാ
ശുശ്രൂഷകൻ പെരുവള്ളൂർ കാടപ്പടി
പ്ലാംകൂട്ടത്തിൽ പാസ്റ്റർ ഷാജൻ
പി.തോമസ് (53)
കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മൃതദേഹം ഇന്ന് വൈകിട്ട് 6 ന് കാടപ്പടിയിലെ ഭവനത്തിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം നവം.11 ന് നാളെ രാവിലെ 9 ന് കോടഞ്ചേരിയിൽ എത്തിക്കും. തുടർന്ന് ഐപിസി തിരുവമ്പാടി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സംസ്കാരം മീൻമുട്ടിയിലുള്ള സഭാ സെമിത്തേരിയിൽ നടക്കും.
25 വർഷമായി പാലക്കാട്, കാസർഗോഡ്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. വിവിധ സ്ഥലങ്ങളിൽ സുവിശേഷ മുന്നേറ്റത്തിനും സഭാ പ്രവർത്തനത്തിലും ഏറെ പ്രയത്നിച്ചു.
ഭാര്യ: കണ്ണൂർ കിഴക്കേകര കുടുംബാംഗം മേരികുട്ടി (ടെസ്സി).
മക്കൾ : ബെറ്റ്സി, ഫെബിൻ.
ഐപിസി ബേർശേഖ പാലമറ്റം സഭാശുശ്രൂഷകൻ പാസ്റ്റർ വിൽസൻ പി.തോമസ് സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here