Home Daily news മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

0

സുനിൽ ഒറ്റപ്പാലം

ചെന്നൈ : മിഗ്ജൗമ് ചുഴലിക്കാറ്റ്
തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും
ആന്ധ്രയിലും അതീവജാഗ്രതാ നിർദ്ദേശം
തുടരുന്നു. ചെന്നൈയിൽ കനത്ത മഴ
തുടരുകയാണ്. ഇതുവരെ 4 പേർക്കാണ്
മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന
പ്രദേശങ്ങളെല്ലാം വെള്ളത്തിൽ
മുങ്ങി. വന്ദേ ഭാരത് അടക്കം 6
ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ
-കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ
ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക്
മാത്രമേ പുറത്തിറങ്ങാവൂ എന്നാണ്
ചെന്നൈയിൽ മുന്നറിയിപ്പ്. തീവ്രമഴ
മുന്നറിയിപ്പ് വന്നതോടെ ചെന്നൈ,
തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്
ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയോടെ ആന്ധയിലെ
നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ
മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം.
കരയിൽ പ്രവേശിക്കുമ്പോൾ 110
കിലോമീറ്റർ വരെ വേഗം
പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here