വാർത്താ :- NS. നെല്ലിക്കുന്നം
HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. 12 ന് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതൽ നെടുമങ്ങാട് താലൂക്ക് ലോക്കൽ ബോഡീസ് സഹകരണ സംഘം ഹാളിൽ വച്ച് HRF തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പോൾ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ കമ്മിറ്റിയാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. കെ.എ. തോമസ് പ്രസിഡന്റ്, പ്രദീപ് കാട്ടാക്കട, സിയാദ്, എന്നിവർ വൈസ് പ്രസിഡന്റ് ന്മാർ, ശ്രീ വിനയൻ സെക്രട്ടറി, പ്രേംകുമാർ , സുന്ദരേശൻ പോത്തൻകോട് എന്നിവർ ജോയിന്റ് സെക്രട്ടറിന്മാരാർ , ശ്രീകുമാർ ട്രഷറർ എന്നിവരാണ് പുതിയ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ . കൂടാതെ 14 കമ്മിറ്റി അംഗങ്ങളും ഉണ്ട് . ജില്ലാ പ്രസിഡന്റ് ആയിരുന്ന പോൾ സുരേന്ദ്രൻ നാക്ഷണൽ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ്.കെ.എ തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പ്രദിപ് വെള്ളനാട് ഒഴിവായതിനെ തുടർന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന വിനയൻ സെക്രട്ടറിയായത്. HR F നാക്ഷണൽ ചെയർമാൻ ശ്രീ മുജീബ്., സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതികമലമ്മ, സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീമതി അനിത എന്നിവർ പ്രസംഗിച്ചു.




