പാലക്കാട്:- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിന് പുതിയ നേതൃത്വം. സെന്റർ മിനിസ്റ്റർ എം കെ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Pr. MK ജോയ് പ്രസിഡണ്ടായി 17 അംഗ കമ്മിറ്റി നിലവിൽ വന്നു.
IPC ഒലവക്കോട് സെൻ്റർ 2025-26 വർഷത്തെ ഭാരവാഹികൾ
പ്രസിഡൻ്റ് : Pr. M K ജോയി
വൈ. പ്രസിഡൻ് : Pr. V.J. അച്ചൻകുഞ്ഞ്
സെക്രട്ടറി : Pr. ഷാജി പി. ജോർജ്,
ജോ. സെക്രട്ടറി : Pr. സാബു V തോമസ്,
Bro. ഹരിദാസ് S.
ട്രഷറർ : Pr. ജോസഫ്. T .
പ്രാർത്ഥനാ കൺവീനർ : Pr. ബാലകൃഷ്ണൻ K.
പബ്ലിസിറ്റി കൺവീനർ : ജിജോ K. ചെറിയാൻ
കമ്മിറ്റി അംഗങ്ങൾ :
Pr. ഉണ്ണികൃഷ്ണൻ K.R;
Pr. ബിജു P.A ;
Pr. പീറ്റർ T.M ;
Pr. ബിനു ജോൺ ;
Pr. സതീഷ്. K.T;
Pr.സനോജ് V.A ;
Pr. ഫിലിപ് C.M;
Pr. ജോസ് ആൻ്റണി;
Bro. ജയ ഗിരീഷ്
2025-26 കാലഘട്ടങ്ങളിൽ വിപുലമായ ആത്മീയ നവീകരണ, സുവിശേഷീകരണ പദ്ധതികൾക്ക് തുടക്കം കുറിക്കും എന്ന് പുതിയ ഭരണസമിതി GM മീഡിയ യോടു അറിയിച്ചു. 2026 ജനുവരിമാസം നടത്തുവാനിക്കുന്ന സെന്റർ കൺവെൻഷൻ അനുഗ്രഹകരമായി നടത്തേണ്ടതിന് പുതിയ കൺവെൻഷൻ കമ്മിറ്റി യും രൂപീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പാലക്കാട് ജില്ലയിൽ നടത്തപ്പെട്ട അനുഗ്രഹിക്കപ്പെട്ട കൺവെൻഷനുകളിൽ ഒന്നാണ് അകത്തേത്തറ ശാലേം ബൈബിൾ സെമിനാരിയിൽ വച്ച് നടത്തപ്പെടുന്ന ഒലവക്കോട് സെന്റർ കൺവെൻഷൻ. പുതിയ ഭരണസമിതിയുടെ കീഴിൽ ഈ പ്രാവശ്യത്തെ സെന്റർ കൺവെൻഷനും വിപുലമായി നടത്തുവാൻ തീരുമാനിച്ചു.
പബ്ലിസിറ്റി കൺവീനർ ജിജോ പാലക്കാട് (GM MEDIA Palakkad Reporter)
സുവിശേഷീകരണത്തിന്റെ ഊഷരഭൂമിയായി അറിയപ്പെടുന്ന പാലക്കാട് ജില്ലയിൽ ദൈവ സഭയുടെ പ്രവർത്തനങ്ങൾ വിപുലമായി നടത്തുവാൻ പുതിയ ഭരണസമിതിയെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് GM മീഡിയ ആശംസിക്കുന്നു.




