ഏഴംകുളം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകനായിരുന്ന പുതുമല കുന്നത്ത് വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പാസ്റ്റർ എം എ വർഗീസ് (82 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ എം എ വർഗീസ് ഇന്ത്യൻ വ്യോമ സേനയിൽ നിന്നും വിരമിച്ച ശേഷം പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സുവിശേഷകനായി പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ : ചെങ്ങമ്മനാട് ചരിപ്പുറത്ത് ശ്രീമതി മേരികുട്ടി വർഗീസ്. മക്കൾ : ജെസി വർഗീസ് (കോട്ടയം), ജെയ്സൺ വർഗീസ്. മരുമക്കൾ : പാസ്റ്റർ റെജു തരകൻ (ഇല്ലിമൂട് ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ), റെനി തോമസ്.
സംസ്കാര ശുശ്രൂഷ : ജൂലൈ 22 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് പുതുമല ബെതേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടത്തും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
ജി. എം മീഡിയയുടെ ക്രിസ്തീയ പ്രത്യാശയും അനുശോചനവും രേഖപ്പെടുത്തുന്നു




