വാർത്ത…… ജി. പി.കുറ്റിച്ചൽ
ഡൽഹി: ആയാനഗർ ഐപിസി ഫിലദൽഫിയ ചർച്ച് ആശുപത്രി പരിസരങ്ങളിൽ ഭക്ഷണം നൽകി മാതൃകയായി. ഡിസംബർ 17 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം ഡൽഹിയിലെ ലാഡോസറായി TB ഹോസ്പിറ്റൽ, സഫ്ദർജങ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, എയിംസ് എന്നിവിടങ്ങളിലാണ് ആഹാരം നൽകിയത്. സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോയ് ഈ ഉദ്യമത്തിന് നേതൃത്വം നൽകി.സഹോദരങ്ങളായ ഇവാഞ്ചലിസ്റ്റ് ജോസഫ് ബെൻസിലി, ബ്രദർ രാജേന്ദ്രപ്രസാദ്, ബ്രദർ ബാബു ജി,ബ്രദർ കെ റ്റി ജേക്കബ്, ഡോക്ടർ റോഷൻ ബെൻസിലി ജോസഫ് എന്നിവരുടെ അശാന്ത പരിശ്രമവും ഈ ഉദ്യമത്തിന് മുതൽക്കൂട്ടായി.ഏകദേശം 600 പേർക്ക് ഈ നല്ല പ്രവർത്തി ഉപകാരമായി



