Home Daily news പി.വൈ.പി.എസ്നേഹക്കൂട്; ഒരു ഭവനം കൂടി

പി.വൈ.പി.എ
സ്നേഹക്കൂട്; ഒരു ഭവനം കൂടി

0

GM. News. Thomas Jacob Kannur

കുമ്പനാട്: ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ പി.എം ഫിലിപ്പ്, പത്തനാപുരത്തു ഭവനരഹിതരായ ദൈവദാസന്മാർക്ക് ദാനം നൽകിയ വസ്തുവിൽ സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി പാസ്റ്റർ ജോസഫ് വില്ല്യംസ് നേതൃത്വം നൽകുന്ന ഐ.പി.സി റോക്ക് ലാൻഡ് അസംബ്ലി, ന്യൂയോർക്ക് . സംസ്ഥാന പി.വൈ.പി.എയിലൂടെ ഒരു ഭവനം നിർമിച്ചു നൽകും.
19-നു് തിങ്കൾ രാവിലെ 9:00 മണിക്ക് ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് പ്രാർത്ഥിച്ചു തറകല്ലിടും.
ഐ.പി.സി റോക്ക്ലാൻഡ് അസംബ്ലി സംസ്ഥാന പി.വൈ.പി.എയിലൂടെ മൂന്ന് ഭവനങ്ങളാണ് നിർമ്മിച്ചു നൽകുന്നത്. പാസ്റ്റർ എബ്രഹാം ജോർജ്ജ് ദാനം നൽകിയ പത്തനംതിട്ട, മല്ലശ്ശേരിയിലുള്ള വസ്തുവിലും ഒരു ഭവനത്തിന്റെ നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
തിങ്കൾ രാവിലെ നടക്കുന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here