Home Daily news പാസ്റ്ററെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പാസ്റ്ററെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

0

വാർത്ത:- സുന്ദരേശൻ പോത്തിൽ കോട്

ഗാന്ധിനഗര്‍: പാസ്റ്ററെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലിക്കുട്ടിശ്ശേരി മൂന്നുമൂല ഭാഗത്ത് മതിരത്തറ വീട്ടില്‍ രാജേഷ് (42), ആര്‍പ്പൂക്കര പിണഞ്ചിറകുഴി തൊള്ളായിരത്തില്‍ വീട്ടില്‍ (ചെങ്ങളം പണിക്കശ്ശേരി കോളനിക്ക് സമീപം കളരിപ്പറമ്ബില്‍ വീട്ടില്‍) ഷൈമോന്‍ (49), തിരുവാര്‍പ്പ് കൊച്ചുപാലം കളരിപ്പറമ്ബ് കോളനിയില്‍ ഷാജി (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുല്ലരിക്കുന്ന് ശവക്കോട്ട ഭാഗത്ത് താമസിക്കുന്ന പാസ്റ്റര്‍ തോമസ് എന്നയാളെയാണ് ഇവര്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്. തോമസി‍െന്‍റ ബന്ധുവി‍െന്‍റ സ്ഥലം വില്‍പനക്കായി ബ്രോക്കര്‍ കൂടിയായ ഷാജിയെ ഏല്‍പിച്ചിരുന്നു. എന്നാല്‍, സ്ഥലം വില്‍ക്കുന്നതിന് തോമസ് തടസ്സം നില്‍ക്കുന്നതായി ആരോപിച്ചാണ് ഷാജിയും സുഹൃത്തുക്കളും വീട്ടില്‍ക്കയറി ആക്രമണം നടത്തിയത്.
സംഭവ ശേഷം ഒളിവില്‍പോയ പ്രതികളെ ചെങ്ങളം, മാലം, തിരുവാര്‍പ്പ് എന്നിവിടങ്ങളില്‍നിന്നാണ് പിടികൂടിയത്.ഗാന്ധിനഗര്‍ എസ്.എച്ച്‌.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, മാര്‍ട്ടിന്‍ അലക്സ്, സി.പി.ഒമാരായ രാഗേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here