ഷാജിവർഗ്ഗീസ് കലയപുരം
ശുശ്രൂഷക കുടുംബ സംഗമവും ഹൗസ് ബോട്ട് യാത്രയ്ക്ക് അനുഗ്രഹ സമാപ്തി
പാസ്റ്റർ ജോസ് കെ എബ്രഹാം (സെൻ്റർ ശുശ്രൂഷകൻ) നേതൃത്വം കൊടുത്ത ശുശ്രൂഷക കുടുംബ സംഗമവും ഹൗസ് ബോട്ട് യാത്രയും പുനലൂർ സെന്ററിലെ പാസ്റ്റർ മാർക്കും കുടുംബ അംഗങ്ങൾക്കും ജിവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനം ആയിരുന്നു. 65 പേർ പങ്കെടുത്ത പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു ദിർഘ വർഷങ്ങൾ ഈ സെന്ററിൽ ശുശ്രൂഷിച്ചിട്ട് മറ്റുസെൻ്ററിലേക്ക് പോകുന്ന പാസ്റ്റർ അനിയൻകുഞ്ഞ് വി.സി, പാസ്റ്റർ ഷാജി വർഗ്ഗീസ്, പാസ്റ്റർ ഡി.സാം, പാസ്റ്റർ സണ്ണി ശാമുവേൽ, പാസ്റ്റർ കെ.പി.ജോസ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു . പാസ്റ്ററുമാരുടെ കുഞ്ഞുങ്ങൾ നല്ല പാട്ടുകൾ, ആക്ഷൻ സോങ്ങ്, വിജ്ഞാന പ്രദമായ ഗെയിമുകൾ എന്നിവ നടത്തിയത് ഏറെ ആനന്ദപരമായ നിമിഷങ്ങൾ ആയിരുന്നു . പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് നർമ്മം കലർന്ന സൗഹൃദത സംഭാഷണവും രുചികരമായ ഭക്ഷണവും യാത്രയുടെ പ്രത്യേകതകൾ ആയിരുന്നു. സെന്ററിന് അകത്തും പുറത്തും ഉള്ളവരുടെ സാമ്പത്തിക സഹായം വളരെ പ്രയോജനകരമായിരുന്നു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി സോളമനും പാസ്റ്റർ ബിജു പനന്തോപ്പും സെന്റർ പാസ്റ്റർ ജോസ് കെ എബ്രഹാമിനോട് ചേർന്ന് നിന്നുകൊണ്ട് പ്രോഗ്രാമുകൾക്ക് നേത്യത്വം കൊടുത്തു. പ്രോഗ്രാമിന്റെ വിജയത്തിനു വേണ്ടി ആദിയോടന്ത്യം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് പ്രയത്‌നിച്ച സെന്റർ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു




