എൻ.എസ് നെല്ലിക്കുന്നം
ഐ.പി സി യിലെ ജനറൽ ഭാരവാഹികൾ എന്നവകാശപ്പെടുന്നവർ തിരുവനന്തപുരത്തുള്ള ഐ പി സി താബോർ സഭ കമ്മിറ്റിക്കെതിരെ കഴിഞ്ഞ 14-10-24 -ൽ കേരള ഹൈകോടതിയിൽ OP (c) 2401/2024 നമ്പരായി ഫയൽ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കിയത് 2002 ലെ ഭരണഘടനയാണ്. അതിലൂടെ ഐ.പി സി യുടെ അംഗീകൃത ഭരണഘടന 2002-ൽ പരിഷ്കരിച്ച് 2004-ൽ ഏലൂർ ഡിസ്ട്രിക്റ്റ് രജിസ്ടാർ അംഗീകരിച്ച് തന്നിട്ടുള്ളതാണ് ന്ന് പാസ്റ്റർ വത്സൻ എബ്രഹാം മും കൂട്ടരും സമ്മതിച്ചിരിക്കുന്നു എന്നതാണ് പരമ സത്യം. പ്രസ്തുത വിഷയം സോഷ്യൽ മീഡിയാകളിൽ വൈറലായി കൊണ്ടിരിക്കുന്നു. ഇത് ജനറൽ ഭരണകൂടം അംഗീകരിച്ചാൽ ഐ.പി സി യുടെ ഇന്നത്തെ സ്ഥിതി അടിമുടി മാറി പഴയ സ്ഥിതി കൈവരിക്കാം അതോടു കൂടി ഐപിസിയുടെ ഇരുണ്ട യുഗത്തിന് തിരശ്ശീല വീഴും.
അതിന് കാരണക്കാരായ ഐ.പി.സി തിരുവനന്തപുരം താബോർ സഭയ്ക്കും, പ്രത്യേകിച്ച്, നട്ടെല്ലൊട് ജനറൽ ഭാരവാഹികളുടെ തെറ്റായ നയത്തോട് എതിർത്ത് നിന്ന സഭാ സെക്രട്ടറിയും, സ്റ്റേറ്റ് കൗൺമെമ്പറും മായ ബ്രദർ ബിനു വി ജോർജ്ജും ഒപ്പം നിന്ന മത്തായി സാറിനും ഒരു ബിഗ് സലൂട്ട് നൽകണം
കേരളത്തിലുള്ള മുഴുവൻ സഭകൾക്കും മാതൃകയായി. ഊർജ്ജം പകരാൻ കാണിച്ച ആർജവത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
നടക്കുവാൻ പോകുന്ന ഐ.പി.സി കേരള സ്റ്റേറ്റ് ഭരണസമിതിയിലേക്ക് ഉള്ളതെരെഞ്ഞെടുപ്പിൽ ഒരു എക്സിക്യൂട്ടീവ് ആകാനുള്ള യോഗ്യത ബിനു വി ജോർജ്ജിനുണ്ട്. അദ്ദേഹം മത്സര രംഗത്ത് ഉണ്ടായാൽ വൻ വിജയമായിരിക്കും മെന്നതിന് സംശയമില്ല.




