വാർത്ത: N.S. നെല്ലിക്കുന്നം
പ്രകൃതി വികൃതി കാട്ടിയ , കേരളത്തിന്റെ പ്രകൃതി മനോഹാരിതയായ ഇടുക്കിയുടെ അടിവാരമായ മുണ്ടയ്ക്കയത്ത് അപ്രതീക്ഷിതമായ ഉരുൾപ്പൊട്ടലിലും , മലവെള്ളത്തിന്റെ കുത്തൊഴിക്കിലും, എല്ലാം തകർന്നടിഞ്ഞ , വർഷങ്ങളുടെ അദ്ധ്വാന ഫലങ്ങളെ ഒറ്റ നിമിഷത്തിൽ നഷ്ടപ്പെട്ട ഹൃദയങ്ങളെ ഒരു വാക്കു കൊണ്ട് ആശ്വസിപ്പിക്കാനും , വെള്ളം കയറി, എക്കൽ മണ്ണുകൊണ്ട് വാസയോഗ്യമല്ലാതാക്കി തീർത്ത ഭവനങ്ങളിൽ ശുചികരണ ദൗത്യമായി തിരുവനന്തപുരം മേഖല പി.വൈ പി.എ ചുണക്കുട്ടന്മാർ ഇന്നു രാത്രി ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിക്കുന്നു. പി.വൈ പി.എ. തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ നേതൃത്വം നൽകുന്ന സന്നദ്ധ ടീമാണ് മുണ്ടക്കയത്തേക്ക് തിരിക്കുന്നത്. തിരുവനന്തപുരം മേഖലയിൽ പി.വൈ പി.എ നടത്തി. വരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.




