വാർത്താ… ജി.എം ന്യൂസ് തിരുവനന്തപുരം
*ഐ.പി.സി, കേരള സ്റ്റേറ്റിൻ്റെ പൂർണ്ണ നിയന്ത്രത്തിൽ നടന്നു വരുന്ന പിജി കോഴ്സ് ഗ്രാജുവേഷൻ വേദി അവസാന നിമിഷം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോർജ് അലമ്പാക്കിയ സംഭവം സോഷ്യൽ മീഡിയാകളിൽ വൈറലാകുന്നു. പീജി കോഴ്സിനെയും, സ്റ്റേറ്റ് കൗൺസിലിനേയും ചില മാസങ്ങൾക്ക് മുമ്പ് തന്നെ ഐ.പി.സി കേന്ദ്ര നേതൃത്വം പുറത്താക്കിയതിൻ്റെ പഞ്ചാത്തലത്തിൽ കുമ്പനാട് മുട്ടുമൺ ICPF കൗൺസിലിംഗ് സെൻ്റർ വാടക കൊടുത്താണ് കൗൺസിൽ മീറ്റിംഗും, PG യും നടത്തിവരുന്നത്. അതിൻ്റെ പശ്‌ചാത്തലത്തിൽ ഇന്ന് (23/1/24)പിജി ഗ്രാജുവേഷൻ സർവീസ് മുട്ടുമണ്ണിൽ നടന്നത്.

“ഐ.പി.സി യിലെ ഓരോ മെമ്പറന്മാരുടേയും അദ്ധ്വാന ഫലമാണ് ഐ.പി സി എന്ന പ്രസ്ഥാനമെന്നും, ആർക്കും തീർ എഴുതി കൊടുത്തിട്ടില്ലായെന്നും, പിജി ആരംഭിച്ച നാൾ മുതൽ, കഴിഞ്ഞ 31 വർഷവും കുമ്പനാട് കൺവൻഷൻ വേദിയിൽ ചൊവ്വാഴ്ച ദിവസം PG ഗ്രാജുവേഷൻ നടന്നുവന്നിരുന്നുയെന്നും ഈ വർഷം അതിനെ കേന്ദ്ര നേതൃത്വം അനുവദിക്കാതിരുന്നതിനാലാണ് മുട്ടുമണ്ണിൽ വച്ച് നടക്കുന്നതെന്നും പീജി കോഴ്സ് സെക്രട്ടറിയും ‘സ്റ്റേറ്റ് കൗൺസിൽ മെമ്പറും കൂടിയായ ബ്രദർ പീറ്റർ മാത്യു കല്ലൂർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. കാരണങ്ങൾ പറഞ്ഞാൽ പലർക്കും ദഹിക്കാതെ വരുമെന്നതിനാൽ വിശദീകരിക്കുന്നില്ലായെന്നും താൻ കൂട്ടി ചേർത്തു. അടുത്ത വാക്കുകൾ പറയുന്നതിനു മുമ്പ് പാസ്റ്റർ എബ്രഹാം ജോർജ്ജ് ചാടി വന്ന് പീറ്റർ മാത്യു സാറിൻ്റെ കൈയിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. രംഗം കൂടുതൽ വഷളാകുമെന്ന് കണ്ടതിനാൽ പാസ്റ്റർ ബാബു തലവടി യോഗനടപടികൾ അവസാനിക്കുന്നതിന് മുമ്പ് മൈക്ക് വാങ്ങി ഉച്ചത്തിൽ പ്രാർത്ഥിച്ച് അവസാനിപ്പിച്ചു. ഐ.പി.സിയുടെ ചരിത്രത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കറുത്തപാടുകളിൽ ഒന്നുകൂടി എഴുതി ചേർത്തതായിരിക്കട്ടെ,







