കുഞ്ഞുമോൻ ഇടുക്കി
ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂസ് : – കുഞ്ഞുമോൻ ഇടുക്കി.




