Home Daily news കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു; അറസ്റ്റിലായത് നിരവധി പ്രവാസികള്‍

കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു; അറസ്റ്റിലായത് നിരവധി പ്രവാസികള്‍

0

ജി.എം ന്യൂസ് തിരുവനന്തപുരം

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ, താമസ നിയമ ലംഘകർക്കായുള്ള വ്യാപക പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 21 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ എല്ലാവരും വിവിധ ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. പള്ളികളിൽ യാചന നടത്തിയ ഒരാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here