Home Daily news ഇന്ത്യൻ ദബതികളെ കൊലപ്പെടു ത്തിയ പാകിസ്താനിക്ക് വധശിക്ഷ

ഇന്ത്യൻ ദബതികളെ കൊലപ്പെടു ത്തിയ പാകിസ്താനിക്ക് വധശിക്ഷ

0

ന്യൂസ് റിപ്പോർട്ടർ : കുഞ്ഞുമോൻ ഇടുക്കി.(ഇപ്പോൾ ദുബൈയ്)

ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽപാകിസ്ഥാനി സ്വദേശിക്ക് വധശിക്ഷ വിധിച്ചു. ദുബായ് അറേബ്യൻ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ(48) വിധി ആദിയ (40 ) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.പ്രസ്തുത കേസിൽ 26 കാരനായാ യുവാവിനെയാണ് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. 2020 ജൂൺ 17 നാണ് സംഭവം നടന്നത്.ഷാജി സാബി ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന കിരൺ ആദിയേയും വിധി ആദിയേയുംമോഷണ ശ്രമത്തിനിടയിൽ സ്വന്തം മകളുടെ മുമ്പിലിട്ട് കൊല പ്പെടുത്തുകയായിരുന്നു അറ്റകുറ്റപ്പണിക്കായി മുമ്പ് ഭവനത്തിൽ എത്തിയതിന്റെ പരിചയത്തിലാണ് മോഷണത്തിന് പദ്ധതിയിട്ടത് . മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടന്ന ദമ്പതികൾ ശബ്ദം കേട്ട് ഉണർന്ന പ്പോഴാണ് പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത് ശബ്ദം കേട്ട് ഓടിയെത്തിയ പെൺമക്കളെയും പ്രതി ആക്രമിച്ചു.പെൺകുട്ടികൾ അലാറം മുഴക്കിയതോടുകൂടി പോലീസ് എത്തി. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു കഴിഞ്ഞുഎന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഷാർജയിൽ നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കിരണിനെ തലയിലും നെഞ്ചിലും അടിവയറ്റിലും പത്തോളം അടിയേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു ഭാര്യ വിധി ആദിയ്ക്ക് തല , കഴുത്ത് , നെഞ്ച്, മുഖത്ത്, ചെവി, കൈ’ എന്നി ഭാഗങ്ങളിൽ 45ഓളം മർദ്ദന മേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ കാണുന്നുഅമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമുള്ളതിനാൽ ആണ് താൻ മോഷണം നടത്തിയത് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. നിർഭാഗ്യവശാൽ അത് കൊലപാതകത്തിലേക്ക് കലാശിച്ചു എന്നും പ്രതി പോലീസിനോട് പറഞ്ഞുഇയാൾക്ക് 15 ദിവസത്തിന് ശേഷം അപ്പീൽ നൽകാം.അതേസമയം കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബാംഗങ്ങൾക്ക്ഗോൾഡൻ വിസ നൽകി.കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗജന്യമായി സ്കോളർഷിപ്പും നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here