വാർത്ത… ശൈലേന്ദ്രൻ അലൈൻ
ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നീർക്കര അമ്പലക്കടവ് ചക്കാല മണ്ണിൽ കിഴക്കും മഠത്തിൽ പരേതനായ ജോർജ് സി. കാരത്തിന്റെ (ജീക്കുട്ടി) മകൻ ജിക്കു ജോർജ്ജ് (43) ആണ് മരിച്ചത്.
നേരത്തെ ഗുജറാത്തിലെ വാപ്പി ഹരിയ ആശുപത്രിയിൽ എം ആർ ഐ ടെക്കനീഷ്യനായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയ ജിക്കു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇന്ന് തിരിച്ച് വിദേശത്ത് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ജിക്കുവിന്റെ അമ്മ മറിയാമ്മ ജോർജ്ജ് (ശാന്തമ്മ ) കോഴിക്കോട്ട് മകളോടൊപ്പമാണ് താമസം. ഇന്ന് രാവിലെ മുതൽ ജിക്കുവിനെ മൊബൈൽ ഫോണിൽ പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വിവരം മറിയാമ്മ അമ്പലക്കടവിലെ വീട്ടിൽ കാർ ഓടിക്കുന്ന കാർ ഡ്രൈവറെ വിളിച്ചറിയിച്ചു.
തുടർന്ന് നാട്ടുകാർ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് ചെന്ന് നോക്കിയപ്പോൾ കിടപ്പുമുറിയിൽ ജിക്കുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരു




