എന്നെസ് നെല്ലിക്കുന്നം
ഇരിങ്ങാലക്കുട: ഐപിസി ഇരിങ്ങാലക്കുട സെന്ററിലെ ശുശ്രൂഷക സമ്മേളനവും, യാത്രയയപ്പ് മീറ്റിങ്ങും ഐപിസി ആനന്ദപുരം ശാലേം സഭയിൽ വെച്ച് നടന്നു. ജോയിൻ സെക്രട്ടറി പാസ്റ്റർ ഷിബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ഗർസീം ജോൺ മുഖ്യസന്ദേശം നൽകി. സെന്ററിന് പുറത്തേക്ക് പോകുന്ന ഇരിങ്ങാലക്കുട സെന്ററിലെ വിവിധ സഭകളിൽ ആരംഭ കാലം മുതൽ ശുശ്രൂഷകർ ആയിരുന്ന പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ ഉത്തമൻ K. എബ്രഹാം എന്നിവർക്ക് സെന്ററിന്റെയും, പുത്രിക
സംഘടനകളുടെയും നേതൃത്വത്തിൽ അനുമോദനവും, യാത്രയയപ്പും നൽകി. പുതിയതായി സെന്ററിലേക്ക് വന്ന പാസ്റ്റർ സാജൻ
സെഖറിയ, പാസ്റ്റർ വിനു P. ചാക്കോ എന്നിവരെ സെൻറി ലേക്ക് സ്വാഗതം ചെയ്തു. സെന്റർ സെക്രട്ടറിപാസ്റ്റർ എബ്രഹാം തോമസ് കടന്നുവന്ന എല്ലാവർക്കും നന്ദി അറിയിച്ചു.




