Home Daily news പി.വൈ പി.എ അംഗം പ്രിസ് ലി ഷിബു ഫിലിപ്പ് വാഹനാപകടത്തിൽ മരണപ്പെട്ടു.

പി.വൈ പി.എ അംഗം പ്രിസ് ലി ഷിബു ഫിലിപ്പ് വാഹനാപകടത്തിൽ മരണപ്പെട്ടു.

0

തോമസ് ജേക്കബ് കണ്ണൂർ

ബൈക്കിൽ പൊയ്ക്കൊണ്ടിരിക്കെ ബൈക്ക് ജെസിബിയുടെ ബക്കറ്റിൽ തട്ടിയാണ് മരണപ്പെട്ടത് .
പത്തനംതിട്ട റാന്നി വലിയകാവ് സ്വദേശി പ്രഷ്‍ലി ഷിബു (21) ആണ് മരിച്ചത്.
റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‍ലി.
ഇതിനിടെ റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടുകയായിരുന്നു.
കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രഷ്‍ലിയെ വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പി വൈ പിഎ തിരുവല്ല സെന്ററിലെ സജീവ അംഗവും ഐപിസി തിരുവല്ല ടൗൺ ചർച്ച് അംഗവുമാണ് പ്രിസ്‌ലി ഷിബു ഫിലിപ്പ്,
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക_
സംസ്ഥാന പിവൈപിഎയുടെ അനുശോചനങ്ങളും ക്രിസ്തീയ പ്രത്യാശയും രേഖപെടുത്തുന്നു_ കൂടാതെ ജി.എം മീഡിയ ഫാമിലിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here