വാർത്ത :ജിജോ പാലക്കാട്
എച്ച്. എം. ഐ. കോട്ടയം ഡിസ്ട്രിക്റ്റ് കോർഡിനേഷൻ 32 മത് വാർഷിക സമ്മേളനം 22/05/2022 ഞായറാഴ്ച മണർകാട് ദൈവസഭയിൽ നടന്നു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി. ജെ. ജോണിന്റെ അധ്യക്ഷതയിൽ എച്ച്. എം. ഐ. ഡയറക്ടർ പാസ്റ്റർ എം. പി. ജോർജുകുട്ടി സമ്മേളനം ഉത്ഘാടനം ചെയ്തു. സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ വാർഷിക കണക്കും അവതരിപ്പിച്ചു. ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ഡാനിയേൽ പാസ്റ്റർ വി വി. വർഗീസ് പാസ്റ്റർ പി. കെ. ജോൺസൻ പാസ്റ്റർ റ്റി. ഐ. വർക്കി , സഹോദരന്മാർ സുബി പി കുര്യാക്കോസ്, സജി സി മാർക്കോസ്, ഷാജി തോമസ്, സിസ്റ്റർ ബേബൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
തുടർന്ന്
2022-24 വർഷ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോർഡിനേറ്റർ – ബ്രദർ പി. ജെ. ജോൺ
ജോയിന്റ് കോർഡിനേറ്റർ – evg. വി. എ. സൈമൺ
സെക്രട്ടറി – ബ്രദർ ഫെയ്ത്ത്മോൻ ജെ
ജോയിന്റ് സെക്രട്ടറി: ബ്രദർ കെ. എ. കുരുവിള
ട്രഷറർ : ബ്രദർ ജോർജ് കെ. ജോർജ്




