വാർത്ത : അലക്സ് കട്ടപ്പന
ഇടുക്കി :കഴിഞ്ഞ 22 വർഷമായി കട്ടപ്പന കേന്ദ്രമായി പ്രവർത്തിച്ചു വന്ന കട്ടപ്പന പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് (KPF) കൂടുതൽ വിശാലമായി ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുവാൻ ഹൈറേഞ്ച് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് (HPF) എന്നപേരിൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടരുന്നു. HPF ൻ്റെ ഓഫീസ് ഉദ്ഘാടനം കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ശ്രീമതി ഷൈനി സണ്ണി ചെറിയാൻ നിർവ്വഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാമ്മൻ അധ്യക്ഷപദവി അലങ്കരിച്ച യോഗത്തിൽ റവ.സജി കുര്യൻ സമർപ്പണ പ്രാർത്ഥന നടത്തി. പാസ്റ്റർ എം റ്റി തോമസ്,
ബ്രദർ വിൻസെൻ്റ് തോമസ്, പാസ്റ്റർ യു.എ സണ്ണി, പാസ്റ്റർ ഷിൻ്റോ ബേബി, പാസ്റ്റർ മോൻസി മാത്യു എന്നിവർ സംസാരിച്ചു.




