Home Daily news പുതിയ സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായ് ഐ.പി.സി സ്റ്റേറ്റ് മിഷൻ ബോർഡ്

പുതിയ സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യവുമായ് ഐ.പി.സി സ്റ്റേറ്റ് മിഷൻ ബോർഡ്

0

വാർത്താ– എൻ.എസ്. നെല്ലിക്കുന്നം

ഐ.പി.സി. കേരള സ്റ്റേറ്റ് മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും സഭകൾ കുറവായിട്ടുള്ള മേഖലകളിൽ സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോട് പാലക്കാട് ജില്ലയിലെ കുന്നത്തുർ ഗ്രാമ പഞ്ചായത്തിൽ 20 ന് രാവിലെ 9 മണി മുതൽ സുവിശേഷത്തിന്റെ വിത്ത് വിതച്ച് സഭ സ്ഥാപിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനത്തിന് തുടക്കമായി. മിഷൻ ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ ടിനു ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ കെ.സി തോമസ് ഉത്‌ഘാടനം നിർവഹിച്ചു. പഞ്ചായത്തിൽ 12 ഇടങ്ങളിൽ സൂവിശേഷീകരണ പ്രവർത്തനം നടത്തി. സ്റ്റേറ്റ് മിഷൻ ബോർഡ് കോർഡിനേറ്റർ പാസ്റ്റർ റോയ് ജോസഫ് . പാസ്റ്റർ ബിനു പോൾ, പാസ്റ്റർ കെ.സി വർഗീസ്, എന്നിവർ മുഖ്യ സന്ദേശം നൽകി . വൈസ് ചെയർമാൻ പാസ്റ്റർ ടിനു ചാക്കോ നേതൃത്വം നൽകി. പ്രദേശിക ക്രമികരണങ്ങളിൽ മിഷൻ ബോർഡ് ട്രഷറാർ ബ്രദർ വിൻസന്റ് നേതൃത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here