വാർത്താ- സൈമൻ കാസർകോട്
നിലമ്പൂർ∙ ആദ്യ കാലം മുതൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സുവിശേഷ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി പ്രവർത്തിച്ചിരുന്ന എബി വില്ലയിൽ തോമസ് മാസ്റ്റർ(75) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നു 11/10/21 രാവിലെ 6.5നാണ് അന്ത്യം. സംസ്കാരം വ്യാഴാഴ്ച മുക്കട്ട ന്യൂഇന്ത്യ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അധ്യാപികയായിരുന്ന ലിസി തോമസ്, മക്കൾ: എബി തോമസ്, ജോബി തോമസ്.
കോവിഡ് പിടിപെടുന്നതിനു തൊട്ടു മുമ്പു വരെ നിലമ്പൂരിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു. കഴിഞ്ഞ മാസവും വിശ്വാസികൾക്കൊപ്പം പെരിന്തൽമണ്ണയിലും മറ്റും സുവിശേഷ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. നിലമ്പൂരിലെ ഐക്യ പെന്തെക്കോസ്ത് സംഘടനയുടെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു. വീട്ടിക്കുത്ത് പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡിലെ അംഗമായിരുന്ന അദ്ദേഹം പിന്നീട് ഐപിസിയിലും അവിടെ നിന്നു ന്യൂ ഇന്ത്യ ചർച്ചിലും എത്തുകയായിരുന്നു. വാർത്ത: സൈമൻ കാസർകോട്





