വാർത്ത: – സന്തോഷ് ഇടക്കര
ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം വച്ച് നടന്ന മുനിയറ കൺവൻഷൻ പാസ്റ്റർ ഷാജി ഇടുക്കി ഉത്ഘാടനം നിർവഹിച്ചു. ഫെയ്ത്ത് ഗോസ്പൽ മിഷൻ പ്രസിഡൻ്റ് പാസ്റ്റർ ജയ്മോൻ അദ്ധ്യക്ഷത വഹിച്ചു. സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ആത്മീയ പ്രവർത്തനമാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, സജു ചാത്തന്നൂർ , അനീഷ് കാവാലം എന്നീവർ പ്രസംഗിച്ചു. ഫെയ്ത്ത് ഗോസ്പൽ സിoഗേഴ്സ് മുനിയറ ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി ) പാസ്റ്റർ റ്റിജി സി.സി (ഖജാൻജി) ബ്രദർ ജോർജ് ഇ.സി (വൈസ് – പ്രസിഡന്റ്) ബ്രദർ അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങ’ൾ ബ്രദർ സണ്ണി റ്റി.ഒ, ബ്രദർ ജോൺ സി.സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ. എന്നിവർ നേതൃത്വം നൽകി.




