Home Daily news ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 21 മുതൽ

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 21 മുതൽ

0

എൻ.എസ്. നെല്ലിക്കുന്നം

ഉപ്പുതറ : ഐപിസി ഉപ്പുതറ 33-മത് സെന്റർ കൺവൻഷൻ ഫെബ്രുവരി 21 മുതൽ 25 വരെ നടത്തപെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ രാത്രി 9 മണി വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഫെയ്‌ത്‌ ബ്ലെസ്സൻ പള്ളിപ്പാട്, ഷാജി എം. പോൾ വെണ്ണിക്കുളം, സജോ തോണിക്കുഴിയിൽ, റെജി മാത്യു ശാസ്താംകോട്ട, സാം ജോർജ് (പത്തനാപുരം ) എന്നിവർ ദൈവവചനം സംസാരിക്കും.
വെള്ളിയാഴ്‌ച നടക്കുന്ന സോദരി സമാജം വാർഷിക യോഗത്തിൽ റീജ ബിജുവും (കൊട്ടാരക്കര ), ശനിയാഴ്‌ച നടക്കുന്ന സണ്ടേസ്‌കൂൾ പിവൈപിഎ സംയുക്ത വാർഷിക യോഗത്തിൽ പാസ്റ്റർ തോമസ് മാത്യു ചാരുവേലിയും (സെക്രട്ടറി, സ്റ്റേറ്റ് സണ്ടേസ്കൂ‌ൾ) മുഖ്യ സന്ദേശം നൽകും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞാറാഴ്‌ച നടക്കുന്ന സെൻ്റർ സഭകളുടെ സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൺവൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here