Home Daily news കുളത്തില്‍ വീണു; തിരുവനന്തപുരത്ത് 4 വയസുകാരന് ദാരുണാന്ത്യം.

കുളത്തില്‍ വീണു; തിരുവനന്തപുരത്ത് 4 വയസുകാരന് ദാരുണാന്ത്യം.

0

വാർത്ത -സുന്ദരേശൻ പോത്തൻക്കോട്

തിരുവനന്തപുരം: വീടിനടുത്തുള്ള കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തിൽ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തിൽ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി.
പാതിവഴിയിൽ എത്തിയപ്പോൾ കുഞ്ഞ്
തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി.
കുളംവീടിനടുത്തായതിനാലും സ്ഥിരം പോകുന്ന ഇടമായതിനാലും കുട്ടി തിരിച്ചു പോയത് അമ്മ കാര്യമാക്കിയില്ല. വീട്ടിലെത്തി തുണി വിരിച്ചിട്ടു കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഇവർ അന്വേഷിച്ച് തിരിച്ചെത്തിയപ്പോൾ കുളത്തിൽ വീണു കിടക്കുന്ന നിലയിലാണ് ആദിത്യനെ കണ്ടത്. നാട്ടുകാരെത്തി കുട്ടിയെ കല്ലറ ആശുപത്രിയിൽ എത്തിച്ചു.
ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നൽകി ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നൽകി ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ’ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here