Home Daily news ഐപിസി പാണത്തൂർ സഭയ്ക്ക് വേണ്ടി പുതിയ സഭാ ഹാളിൻ്റെ സമർപ്പണം നടന്നു

ഐപിസി പാണത്തൂർ സഭയ്ക്ക് വേണ്ടി പുതിയ സഭാ ഹാളിൻ്റെ സമർപ്പണം നടന്നു

0

ജി.എം ന്യൂസ് റിപ്പോർട്ടർ സൈമൺ കാസർഗോഡ്

കാസർഗോഡ് :
കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ (അരിപ്രോട്) ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം കാസർഗോഡ് നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഗീവർഗീസ് നടത്തി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബി സി.ജെ നേതൃത്വം നൽകി. പാസ്റ്റർ സന്തോഷ് മാത്യു, പാസ്റ്റർ മോഹൻ പി ഡേവിഡ്, പാസ്റ്റർ ഡേവിഡ് ജോൺ, പാസ്റ്റർ കുഞ്ഞുമോൻ ജോഷ്വഎന്നിവർ പങ്കെടുത്തു.
കാസർഗോഡ് ജില്ലയുടെ മലയോരമേഖലയായ പണത്തൂരിൽ 1976 ലാണ് സഭാ പ്രവർത്തനം ആരംഭിച്ചത്. പാസ്റ്റർ കെ.എസ് മത്തായി ആയിരുന്നു ഐ.പി.സി ബേർശേബാ സഭയുടെ പ്രാരംഭ പ്രവർത്തകൻ. ശേഷം പതിനാലോളം ദൈവദാസന്മാർ കഴിഞ്ഞ 48 വർഷങ്ങളിലായി ശുശ്രൂഷിച്ചിട്ടുണ്ട്. മിഷണറിമാരായി ഭാരതത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സഭാംഗങ്ങളായ പതിനൊന്നിലധികം കുടുംബങ്ങളെ ‘സമർപ്പണ ശുശ്രൂഷയിൽ ആദരിച്ചു. വാർത്ത: സൈമൺ കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here