ന്യൂസ് റിപ്പോർട്ടർ:- അരുൺ ഡാനിയേൽ പേയാട്
വെള്ളറട, ആറാട്ടു കുഴി ഇവാഞ്ചലിക്കൽ അസംബ്ലീസ് ഒഫ് ഗോഡ് സഭയുടെ സണ്ടേസ്കൂൾ വാർഷികം ഇന്ന്(28-12-21) നടന്നു. രക്ഷാധികാരിയും സഭാ സീനിയർ പാസ്റ്ററുമായ പാസ്റ്റർ ജേക്കബ് വാർഷികം ഉത്ഘാടനം ചെയ്തു. സണ്ടേസ്കൂൾ വിദ്യാർത്ഥികൾ ആത്മീയത ഉൾകൊണ്ട വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ താലന്തു പരിശോധയിൽ വിജയികൾക്കുo, അധ്യാപകർക്കും സമ്മാനങ്ങളും , പ്രോത്സാഹന സമ്മാനങ്ങളുംനൽകി. GM മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ ആശംസ സന്ദേശവും നൽകുകയും സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്തു. ജി.എം മീഡിയ ചീഫ് എഡിറ്റർ പാസ്റ്റർ ജി.പി. കുറ്റിച്ചൽ വചന സന്ദേശം നിർവഹിച്ചു. ചർച്ച് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്യം നൽകി. സണ്ടേസ്കൂൾ സെക്രട്ടറി ബ്രദർ സുധീർ , സുധീഷ് , അനിഷ് , ഷൈജു എന്നിവർ വാർഷികാഘോഷത്തിന്റെ ക്രമീകരണങ്ങൾക്ക് , നേതൃത്വം നൽകി.







