NS Nellikunnam
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റിനു കീഴിൽ നടന്നുവരുന്ന കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിന്റെ 31 മത് ബാച്ച് പി ജി കോഴ്സിനുള്ള ഓൺലൈൻ ക്ലാസുകൾ നവം.17 ന് ആരംഭിക്കും. ഇതിനായുള്ള അപേക്ഷകൾ നവം.8 വരെ സ്വീകരിക്കും.
ഐപിസി കൗൺസിലും തിയോളജിക്കൽ ബോർഡും അംഗീകരിച്ച ബൈബിൾ കോളേജുകളിൽ നിന്നും പഠനം പൂർത്തികരിച്ചവർക്കാണ് അപേക്ഷിക്കാനുള്ള അർഹതയെന്നും ഐപിസി കേരളാ സ്റ്റേറ്റിന്റെ വെബ് സൈറ്റ് വഴി അപേക്ഷകൾ നല്കാമെന്നും പി.ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി.ജോസഫ്, സെക്രട്ടറി ബ്രദർ പീറ്റർ മാത്യു കല്ലൂർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 94475 95621, 98470 38083





