പാസ്റ്റർ തോമസ് കുര്യൻ (USA)
കോട്ടയം : പ്രശസ്ത സുവിശേഷ
പ്രഭാഷകനും കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റും ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ് ഡയറക്ടറുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ
മത്സരിച്ചു വളരുന്ന രണ്ടു പട്ടണങ്ങൾ എന്ന പുതിയ
പുസ്തകത്തിന്റെ പ്രകാശനം നാളെ മെയ് 10 ചൊവ്വാഴ്ച ബ്രദർ സി.വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ് ന്യൂസ് വാരിക) നിർവഹിക്കും. വൈകിട്ട് 8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ ഐ.ആർ.എ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ഡോ.കെ.പി. മാത്യു (ഡാലസ് IPC ടാബർനാക്കിൾ സഭാശുശ്രൂഷകൻ വേദാദ്ധ്യാപകൻ,) പാസ്റ്റർ തോമസ് കുര്യൻ-ഹ്യൂസ്റ്റൺ (IPC നാഗാലാന്റ് സ്റ്റേറ്റ് പ്രസിഡന്റ്, ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ ചെയർമാൻ), പാസ്റ്റർ ജി.ജെ അലക്സാണ്ടർ തിരുവനന്തപുരം (പി.എം.ജി. ചർച്ച് മുൻ പ്രസിഡന്റ്, കൗൺസിൽ അംഗം), റവ.ടി.എസ് പ്രേംകുമാർ (വോയ്സ് ഓഫ് ക്രൈസ്റ്റ് ഇവാഞ്ചലിസം മിനിസ്ട്രീസ്, ഒഡീഷ), പാസ്റ്റർ രാജു ആനിക്കാട് (IPC വൈക്കം സെന്റർ ശുശ്രൂഷകൻ, IPC സ്റ്റേറ്റ് കൗൺസിൽ അംഗം, എഴുത്തുകാരൻ), പാസ്റ്റർ പി.റ്റി.തോമസ്-കോട്ടയം (പ്രഭാഷകൻ, വേദാദ്ധ്യാപകൻ), പാസ്റ്റർ സജി ഫിലിപ് തിരുവഞ്ചൂർ(എഴുത്തുകാരൻ, സബ് എഡിറ്റർ, ഗുഡ് ന്യൂസ് വീക്ക്ലി), പാസ്റ്റർ പി.ജി.മാത്യൂസ്-കുമ്പനാട് (ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസീയർ, ജ്യോതിമാർഗ്ഗം പബ്ലീഷർ, ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ ചെയർമാൻ), ഡോ. ഐഡ മാനുവൽ (അസി.പ്രഫസർ, ഗവ.വിക്ടോറിയ കോളജ്, പാലക്കാട്), ബ്രദർ രാജു പൊന്നോലിൽ-ഫ്ലോറിഡ (മാധ്യമ പ്രവർത്തകൻ, IPC ഗ്ലോബൽ മീഡിയ) തുടങ്ങിയവർ ആശംസകളറിയിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മറുപടി പ്രസംഗം നടlത്തും. ‘സ്നേഹസദ്യയിലെ ‘ പാറകൾ’-യൂദാ ലേഖന വ്യാഖ്യാനം, ‘മേശയിൽ നിന്നു വീണ’ അപ്പനുറുക്കുകൾ (ലേഖന സമാഹാരം) എന്നിവ ഗ്രന്ഥകാരന്റെ മറ്റു രണ്ടു പുസ്തകങ്ങളാണ്.
Meeting ID: 810 8119 7466
Passcode: 797829





