വാർത്താ :- കെ.റ്റി ജോസഫ് പാലക്കാട്
ഐപിസി അട്ടപ്പാടി സെന്റർ പി.വൈ.പി. എ. യുടെ നേതൃത്വത്തിൽ 2022 – 2025 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും കൺവെൻഷനും ഇന്ന് (8/8/22) നടക്കുന്നു. അഗളി, അട്ടപ്പാടി ക്യാമ്പ് സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 9:00 വരെയാണ് സമയം. തുടർച്ചയായി നടക്കുന്ന മീറ്റിംഗിൽ ഐപിസി അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ :എം. ജെ. മത്തായി ഉദ്ഘാടനം നിർവഹിച്ചു. ഈ കാലഘട്ടങ്ങളിൽ വളരെ ശക്തമായി ദൈവത്താൽ പ്രയോജനപ്പെടുന്ന പാസ്റ്റർ: അനിൽ കൊടിത്തോട്ടം രണ്ടു സെഷനുകളിലായി നടക്കുന്ന സെമിനാറിലും വൈകിട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന കൺവൻഷനിലും തിരുവചനം ശുശ്രൂഷിക്കുന്നു.സംഗീത ശുശ്രൂഷ ട്രിനിറ്റി വോയ്സ് നിർവഹിക്കുന്നു.




