Home Daily news ഡോ: ജോൺ ജോസഫ് ജനറൽ കൗൺസിൽ മെമ്പർ സ്ഥാനത്തേക്ക് വിജയ പ്രതിക്ഷയോടെ …..

ഡോ: ജോൺ ജോസഫ് ജനറൽ കൗൺസിൽ മെമ്പർ സ്ഥാനത്തേക്ക് വിജയ പ്രതിക്ഷയോടെ …..

0

എൻ എസ് നെല്ലിക്കുന്നം

ഐ.പി.സി സ്റ്റേറ്റ് ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് ല്ലോ? അതോടപ്പം നടക്കുന്ന ജനറൽ കൗൺസിൽ അംഗങ്ങളുടെ തെരെഞ്ഞെടുപ്പും നടക്കുന്നു. കേരളത്തിലെ പ്രതിനിധികളിൽ ഒരാളായി, ഡോക്ടർ ജോൺ ജോസഫ് ജനറൽ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ വിജയ പ്രതീക്ഷയോടെ ആഗ്രഹിക്കുന്നു.

കേന്ദ്ര ഗവൺമെന്റിൽ രണ്ടു് പ്രാവശ്യം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായി സേവനം അനുഷ്ഠിച്ചു. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ” ഇന്ത്യൻ ഹ്യൂമാനിറ്റേറിയൻ ഇനിഷിയേറ്റീവ് ചെയർമാൻ, 2013 – 16-ൽ ഐ.പി സി ജനറൽ ട്രഷറാർ , എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ദൈവഹിതപ്രകാരം ഒരവസരം കൂടി ലഭിച്ചാൽ ഐ പി സി യുടെ ഉന്നമനത്തിനും . ദൈവ സഭകൾക്കും , കർത്തൃദാസന്മാർക്കും ഒരാശ്വാസമായി
എല്ലാ വിധ പ്രവർത്തനങ്ങളിൽ പങ്ക് വഹിക്കുമെന്ന് ഗോസ്പൽ മിററിനോട് ഒരഭിമുഖത്തിൽ പറഞ്ഞു. ഐ.പി സി ആരംഭകാല കർത്തൃദാസന്മാരിൽ മുൻ നിരയിൽ ഉണ്ടായിരുന്ന പത്തനംതിട്ട പാസ്റ്റർ വി റ്റി ജോസഫിന്റെ മകനും , ഐ.പി.സി തിരുവനന്തപുരം ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ശാമുവേൽ സി ജോസഫ് ,എരണാകുളം ഐ.പി.സി ഹൈവേ ഫെലോഷിപ്പ് സീനിയർ പാസ്റ്റർ ജോൺസൺ ജോസഫ് , ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് എന്നിവർ സഹോദരന്മാരാണ്. വോട്ടറന്മാരായ ദൈവദാസന്മാരുടേയും സഭ പ്രതിനിധികളുടേയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here