NS Nellikunnam
ഐപിസി കേരള സ്റ്റേറ്റ് 2022 -25 വർഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ദൈവം അനുവദിച്ചാൽ ഓഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ വിവിധ 11 കേന്ദ്രങ്ങളിൽ വച്ച് വോട്ടെടുപ്പ് നടക്കുകയാണ്
കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് പാസ്റ്റർ മാത്യു പി ഡേവിഡ് തെരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.
പന്ത്രണ്ടാമത്തെ വയസ്സിൽ രക്ഷാനിർണ്ണയം പ്രാപിച്ചു. വേദപഠനാ നന്തരം പതിനാറാമത്തെ വയസ് മുതൽ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. ഇ മാത്യു നേതൃത്വം നൽകിയ ഐപിസി പീരുമേട് സെന്ററിലെ മ്ലാക്കര ലോക്കൽ സഭയിൽ ശുശ്രൂഷ ആരംഭിച്ചു.തുടർന്ന് മുണ്ടക്കയം മേഖലയിലെ നിരവധി സഭകളിൽ സഭാ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു. ഇടയ ശുശ്രൂഷയിൽ 39 വർഷം പിന്നിടുന്നു. 5 വർഷം മുണ്ടക്കയം സെന്ററിലെ പി വൈ പി എ വൈസ് പ്രസിഡന്റ്,ഏഴു വർഷം മുണ്ടക്കയം സെൻറർ വൈസ് പ്രസിഡൻറ് ,ഒരു വർഷം സെൻറർ സെക്രട്ടറി, ഒരു വർഷം സെൻറർ ആക്ടിംഗ് പ്രസിഡൻറ് ,രണ്ടുവർഷം മുണ്ടക്കയം ഈസ്റ്റ് സെന്റർ വൈസ് പ്രസിഡൻറ് ,പി വൈ പി എ കോട്ടയം ഇടുക്കി ജില്ലാ കോഡിനേറ്റർ,രണ്ട് ടേം പി വൈ പി എ സംസ്ഥാന കമ്മിറ്റി അംഗം ,റവ രണ്ട തോമസ് അമ്പുക്കയം യു എസ് എ നേതൃത്വം നൽകിയ പിൽഗ്രീoസ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ , വേദ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒന്നുമില്ലാഴ്മയിൽ നിന്നും ആരംഭിച്ച പാറത്തോട് സെന്ററിന്റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് മറ്റ് സെന്ററുകളെ പോലെ എത്തിക്കുവാൻ സാധിച്ചത് പാസ്റ്റർ മാത്യു പി ഡേവിഡിന്റെ ഉഝാ റഹവും , ദൈവിക ദർശനവുംമാണ്. സ്റ്റേറ്റ് കൗൺസിലിലേക്ക് ദൈവഹിതപ്രകാരം ഒരവസരം ലഭിച്ചാൽ ദൈവം തന്ന കൃപ അനുസരിച്ച് സഭയുടെ ആത്മിയ ഉദ്ധാരണത്തിനും , സഭാ വളർച്ചക്കും വേണ്ടി നിലകൊള്ളുമെന്ന് ഗോസ്പൽമിററിനോട് ഒരഭിമുഖത്തിൽ പറഞ്ഞു. കോട്ടയം വോട്ടറന്മാരായ ദൈവദാസന്മാരും സഭാ പ്രതിനിധികളും പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.





