ജി.എം. ന്യൂസ് റിപ്പോർട്ടർ :- തോമസ് ജോർജ്ജ് വണ്ടിത്താവളo
ഐപിസി അട്ടപ്പാടി 27 മത് കൺവെൻഷന് ഇന്ന് (22/12/23) അനുഗ്രഹ ആരംഭo.
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി മത്തായി പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. കഴിഞ്ഞ അമ്പതിൽ പരം വർഷങ്ങളിൽ അട്ടപ്പാടിയിലും പാലക്കാടിൻ്റെ വിവിധ ഇടങ്ങളിലും പ്രവർത്തിച്ചു അനേക സഭകൾ സ്ഥാപിച്ച ഒരു ശുശ്രൂഷകൻ ആണ് പാസ്റ്റർ എം. വി. മത്തായി. പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ ആയി ഇപ്പോൾ സേവനം ചെയ്യുന്ന പാസ്റ്റർ എം.വി മത്തായി ക്ക് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മെമെൻ്റോ നൽകി ആദരിച്ചു. പാസ്റ്റർ എം. ജെ. മത്തായി ആണ് അട്ടപ്പാടി സെൻ്റർ മിനിസ്റ്റർ.








