എൻ എസ് നെല്ലിക്കുന്നം
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻററിലെ
പുത്രികാ
സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് . ലഹരി വിരുദ്ധ ബോധവത്ക്കരണവും സ്വാതന്ത്ര്യ ദിന സന്ദേശ റാലിയും നടന്നു.രാവിലെ 9 മണിക്ക് സഭയിൽ നിന്ന് സെന്റെർ വൈസ് പ്രസിഡണ്ട് പാസ്റ്റർ മോനി പി വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ചു. വാളകം
ടൗണിൽ വച്ച് സെൻറർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം പ്രഥമ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു സെന്റെർ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ മുഖ്യ സന്ദേശം നൽകി അതിനുശേഷം ആയുർ സെന്റെറിലെ എല്ലാ സഭകളും കേന്ദ്രീകരിച്ച് അതാത് സഭകളുടെ സമീപപ്രദേശങ്ങളിലെ ജംഗ്ഷനുകളിൽ സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. സെന്ററിലെ ദൈവദാസന്മാർ കുടുംബങ്ങളായും പി വൈ പി എ, അധ്യാപകരും
സൺഡേ സ്കൂൾ പ്രവർത്തകരും
സംബന്ധിച്ചു. സമാപനം
ആയൂർ ടൗണിൽ വൈകുന്നേരം 7മണിക്ക് സമാപന സന്ദേശം പാസ്റ്റർ സണ്ണി എബ്രഹാം നൽകുകയും പാസ്റ്റർ ബിജു ജോസഫിന്റെ പ്രാർത്ഥനയോടും സെന്റർ പ്രസിഡന്റിന്റെ ആശീർവാദത്തോടും കൂടെ ഈ റാലി പര്യവസാസാനിച്ചു.
‘
→




