വാർത്താ:- തോമസ് ജേക്കബ് കണ്ണൂർ
തുലാവർഷം മഴ സർവ്വകാല റെക്കോർഡ് മറികടന്നു
എല്ലാ റെക്കോർഡും ഭേദിച്ച് കേരളത്തിൽ തുലാവർഷം തുടരുന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മിമീ മഴ പെയ്തു.
2010 ൽ ലഭിച്ച 822.9 മിമീ മഴയാണ് ഇതുവരെയുള്ള സർവ്വകാല റെക്കോർഡ്.
ഡിസംബർ 31 ന് അവസാനിക്കുന്ന (92 ദിവസം) തുലാവർഷം 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവ്വകാല റെക്കോർഡ് മറികടന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ കണക്കു പ്രകാരം തുലാവർഷ മഴ 800 മിമീ കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് രണ്ടു തവണ മാത്രം 2010, ലും1977 ലും മാണ്.(809.1 മിമീ)
മറ്റു രണ്ട് റെക്കോർഡുകൾ ഈ വർഷം ഭേദിച്ചിരുന്നു. 2021 ജനുവരി, ഒക്ടോബർ മാസങ്ങളിൽ മഴ സർവകാല റെക്കോർഡ് മറികടന്നിരുന്നു.
ബംഗാൾ ഉൾക്കടൽ ന്യുനമർദം നവംബർ 18 ന് തമിഴ്നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കും.
നവംബർ 17ന് അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമർദം രൂപപ്പെടും.




