Home Daily news ഐ.പി.സി ആറ്റിങ്ങൽ സെന്റർ പ്രെയർ ബോർഡ്; 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 9 ന്...

ഐ.പി.സി ആറ്റിങ്ങൽ സെന്റർ പ്രെയർ ബോർഡ്; 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 9 ന് തുടക്കം

0

ന്യൂസ് റിപ്പോർട്ടർ സാം വഴയില

ഐ.പി.സി ആറ്റിങ്ങൽ സെന്റർ പ്രെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 9 ന് തുടക്കം കുറിക്കും. 29 ന് സമാപിക്കും. തോന്നയ്ക്കൽ കല്ലൂർ റോഡിലുള്ള ഐ.പി സി സിയോൻ സഭയാണ് ഉപവാസ വേദി. എല്ലാ ദിവസവും രാവിലെ 10 മുതൽ 1.30 വരെ പകൽ യോഗങ്ങളും ഉച്ച കഴിഞ്ഞ് 3.30 മുതൽ 5 വരെ മദ്ധ്യസ്ഥ പ്രാർത്ഥനയും, വൈകുന്നേരം 6 മുതൽ 8.30 വരെ പൊതുയോഗങ്ങളും നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൻ ഹെൻട്രി ഉത്ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ പാസ്റ്ററന്മാരായ രാജൻ വിക്ടർ, ആർ സി കുഞ്ഞുമോൻ , റിനു ജോസ് ഒഡീഷ, സബാസ്റ്റ്യൻ തോമസ്, ബിനു, ബിബിൻ ജോർജ്ജ്, ജീവൻ രാജ്, എബി അച്ചൻ . ജോയി ചെങ്കൽ, റോയി ഉമ്മൻ, സിസ്റ്റർ റിജാബിജു കൂടാതെ സെന്ററിലെ മറ്റ് ശുശ്രൂഷകരും വചനം ശുശ്രുഷിക്കും. സെന്റർ ക്വയർ ആരാധനകൾക്ക് നേതൃത്വം നൽകും. പ്രെയർ ബോർഡ് ഭാരവാഹികൾ നേതൃത്വം നൽകുന്നു.

പരസ്യം
പരസ്യം
പരസ്യം
പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here