വാർത്ത…. ജി.പി. കുറ്റിച്ചൽ
പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി രൂപം കൊണ്ടു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് കമ്മിറ്റി രൂപീകരണം, KFM വർഷിപ് സെന്ററിൽ വച്ച് നടന്നു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് ബേബി അവർകളുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് പാസ്റ്റർ സതീഷ് നെൽസൺ, ജനറൽ കൺവീനർ പാസ്റ്റർ K. A.തോമസ് ജില്ല പ്രസിഡന്റ് പാസ് ജേക്കബ് കുര്യൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ Pr.ശോഭൻ രാജ് നെടുമങ്ങാട് താലൂക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ഷിജു ആർ ആണ് വൈസ് പ്രസിഡന്റ്. പാസ്റ്റർ ഷൈജു വെള്ളനാട് സെക്രട്ടറിയും പാസ്റ്റർ ജേക്കബ് ജി പോൾ, ബ്രദർ ഷൈൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ബ്രദർ സാനു ജോസഫ് ആണ് ട്രഷറർ.പ്രയർ കൺവീനറായി പാസ്റ്റർ സജി വർഗീസും മീഡിയ കൺവീനറായി പാസ്റ്റർ അനിൽ ബെന്നിസും പബ്ലിസിറ്റി കൺവീനറായി ബ്രദർ ഷാജിയും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സുനിൽ കോട്ടൂർ, പാസ്റ്റർ സനീഷ്, ബ്രദർ സുഭാഷ്,പാസ്റ്റർ ജോസഫ്, പാസ്റ്റർ ജോബി ജെ എസ്,ബ്രദർ അഭിലാഷ് എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ. ജില്ലാ പ്രതിനിധികളായ ജോയിൻ സെക്രട്ടറി പാസ്റ്റർ ജി.പി.നിശ്ചൽ റോയ്, പ്രയർ കൺവീനർ പാസ്റ്റർആർ എസ് ജോൺ,മീഡിയ കൺവീനർ പാസ്റ്റർ സിബി കുഞ്ഞുമോൻ,ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ശമുവൽ ജോൺ, പാസ്റ്റർ ലിജു വിതുര എന്നിവർ സന്നിഹിതരായിരുന്നു.









