സാം വഴയില
ഐ.പി.സി ആറ്റിങ്ങൽ സെന്റർ രജത ജൂബിലി കൺവെൻഷൻ നാളെ (8/2/23) തുടക്കമാകും. 12 ന് സമാപനം കുറിക്കും. ആറ്റിങ്ങൽ സെന്ററിന്റെ 25-ാം വർഷികവുമാണ് ഈ കൺവെൻഷൻ. തോന്നയ്ക്കൽ കല്ലൂർ റോഡ്,സീയോൻ കൺവെൻഷൻ സെന്ററിൽ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന കൺവെൻഷൻ സെന്റർ ശുശ്രുഷകൻ പാസ്റ്റർ വിൽസൺ ഹെൻട്രി ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ വി.പി ഫിലിപ്പ്, പോൾ ഗോപാലകൃഷ്ണൻ. പാസ്റ്റർ കെ.ഒ. തോമസ്, കെ എ എബ്രഹാം . കുഞ്ഞപ്പൻ സി. വർഗീസ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. സെന്റർ ക്വയറിനോടപ്പം ബ്രദർ ഇമ്മാനുവേൽ ഹെൻട്രി ,ബ്രദർ ജമൽസൺ പി. ജേക്കബ്, പാസ്റ്റർ ജീസൻ ആന്റണി, പാസ്റ്റർ അനിൽ അടൂർ എന്നിവരാണ് ഗാന ശുശ്രുഷ നിർവഹിക്കുന്നത്. മാസയോഗം , പുത്രിക സംഘടനകളുടെ വാർഷികം . സംയുക്ത സഭാ യോഗം എന്നിവയും കൺവൻഷനോടനുബന്ധിച്ച് നടക്കും : വാർത്ത: സാം വഴയില




