Home Daily news ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ 34ാം മത് കൺവെൻഷൻ ഫെബ്രു: 23 മുതൽ 26 വരെ

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ 34ാം മത് കൺവെൻഷൻ ഫെബ്രു: 23 മുതൽ 26 വരെ

0

വാർത്ത :- കലേഷ് സോമൻ തിരുവനന്തപുരം ന്യൂസ് റിപ്പോർട്ടർ

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റർ 34ാം മത് സെന്റർ കൺവെൻഷൻ ഫെബ്രു: 23 മുതൽ 26 വരെ ഐ.പി.സി. ഫെയ്ത്ത് സെന്റർ പേരൂർക്കട സഭാ ഹോളിൽ വച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ വെസ്റ്റ് സെന്റർ ഇൻ ചാർജ്ജ് പാസ്റ്റർ ചാക്കോ വർഗിസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും.

പാസ്റ്ററന്മാരായ ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് കെ.സി തോമസ്, രാജു പൂവക്കാല, രാജു മേത്ര, വി.പി. ഫിലിപ്പ് ഐ.പി.സി മുൻ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്റ് സി.സി. എബ്രഹാം എന്നിവർ ദൈവ വചനം പ്രസംഗിക്കും. ഉണർവ്വ് യോഗം . സോദരി സമാജ വാർഷികം, സണ്ടേസ്കൂൾ പി.വൈ പി.എ സംയുക്ത വാർഷികം എന്നിവയും കൺവെൻഷനോടനുബന്ധിച്ച് നടക്കും. പേരൂർക്കട ഫെയ്ത്ത് സെന്റർ സിംഗേഴ്സ് ഗാനശുശ്രുഷ നടത്തും.

പുതുതായി രൂപം കൊണ്ട ഐ.പി.സി തിരുവനന്തപുരം പേരൂർക്കട സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.സി തോമസ്
പാസ്റ്റർ കെ.സി തോമസിനും, പാസ്റ്റർ ചാക്കോ വർഗീസിനും ജി.എം മിഡിയായുടെ അഭിനന്ദനങ്ങൾ

25-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ സെന്റർ മാസ യോഗവും , പുതുതായി രൂപീകരിക്കപ്പെട്ട ഐ.പി.സി തിരുവനന്തപുരം പേരൂർക്കട സെന്ററിന്റെ ഉത്ഘാടനവും , തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ സെന്റർ മിനിസ്റ്ററായി പാസ്റ്റർ ചാക്കോ വർഗീസിന്റെ നിയമന ശുശ്രുഷയും നടക്കും. റവ.ഡോ കെ.സി ജോൺ മുഖ്യ അതിഥിയായിരിക്കും സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികൾ നേതൃത്വം വഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.തോമസ് . പബ്ളിസിറ്റി കൺവിനർ പാസ്റ്റർ കലേഷ് സോമൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here