എൻ.എസ് നെല്ലിക്കുന്നം
തൃശൂർ: ഐപിസി ഇരിങ്ങാലക്കുട സെന്റർ തുടക്കം കുറിച്ച് രണ്ടു പതിറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ഈ അവസരത്തിൽ ഓഗസ്റ് 8 മുതൽ 11 വരെ (വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ )ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് സെന്റർറിന്റെ വാർഷിക കൺവെൻഷൻ നടക്കും. വ്യാഴാഴ്ച വൈകുന്നേരം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഗെർസിം പി ജോൺ സെന്റർ കൺവെൻഷന്റെ സമർപ്പണ പ്രാർത്ഥന നിർവഹിക്കും. പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യ സന്ദേശം പങ്ക് വെയ്ക്കും. പാസ്റ്റർ K. C. തോമസ് (ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി ), പാസ്റ്റർ K. J തോമസ് (കുമളി ),
പാസ്റ്റർ ചെയ്‌സ് ജോസഫ് (എറണാകുളം), പാസ്റ്റർ മാത്യു കെ വർഗീസ് (തൃശൂർ).തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും.
സൺഡേ സ്കൂൾ,പി വൈ പി എ, സോദരി സമാജം ഇവയുടെ വാർഷിക മീറ്റിങ്ങുകളും ഉണ്ടായിരിക്കുന്നതാണ്..
സെന്റർ ഗായകസംഘം സംഗീതശുശ്രൂഷക്കു നേതൃത്വം നൽകും.11നു ഞായറാഴ്ച രാവിലെ 9 മുതൽ നടക്കുന്ന സെന്ററിന്റെ സംയുക്ത ആരാധനയോട് കൂടി ഈ വർഷത്തെ
സെന്റർ കൺവെൻഷൻ സമാപിക്കും. പാസ്റ്റർ സാജൻ സഖറിയ പബ്ലിസിറ്റി ചെയർമാൻ ആയും പാസ്റ്റർ സുബീഷ് കെ.വി .പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു.





