Home Daily news കാര്യവട്ടം ക്യാബസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം, കണ്ടെത്തിയത് പഴയ വാട്ടര്‍ ടാങ്കില്‍

കാര്യവട്ടം ക്യാബസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം, കണ്ടെത്തിയത് പഴയ വാട്ടര്‍ ടാങ്കില്‍

0

സുന്ദരേശൻ പോത്തൻക്കോട്

തിരുവനന്തപുരം: കാര്യവട്ടം ക്യാബസിനുള്ളിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ക്യാബസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ക്യാബസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചു. 15 അടി താഴ്ച‌യിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും അങ്ങോട്ട് പോകാറില്ല. എന്നാൽ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ ഫയർഫോഴ്‌സ് തിരികെ മടങ്ങി.

കാര്യവട്ടം സർവ്വകലാശാല ക്യാബസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം.
അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്‌തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് ക്യാബസിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്‌തികൂടം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്തി കഷങ്ങൾ ടാങ്കിനുള്ളിൽ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം ടാങ്കിൽ ഇറങ്ങി പരിശോധന നടത്തി.
പാൻറും ഷാർട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്.
പുരുഷൻ്റെ ശരീരാവശിഷ്ട്‌ടിങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള ക്യാബസിലാണ് മൃതദേഹം അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. അസ്ഥികൂടത്തിൻ്റെ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാബിളുകൾ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here