Home Daily news *ഐ.പി.സി കണ്ണൂർ സെൻ്റർ വാർഷിക കൺവൻഷൻ 4 ന് തുടങ്ങും*

*ഐ.പി.സി കണ്ണൂർ സെൻ്റർ വാർഷിക കൺവൻഷൻ 4 ന് തുടങ്ങും*

0

വാർത്ത – തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ: ദൈവഹിതമായാൽ മലബാർ മേഖലയിലെ പ്രശസ്തമായ ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ മാസം 4-തീയ്യതി മുതൽ 6-തീയതി ഞായർ വരെ കണ്ണൂർ ചെമ്പൻതൊട്ടി ഡ്രീം കാസ്റ്റിൽ ഓഡിട്ടോറിയത്തിൽ വച്ച് നടത്തപെടും. വെള്ളി ശനി ദിവസങ്ങളിൽ
വൈകുന്നേരം 6 മണി മുതൽ 9,മണി വരെ സുവിശേഷ യോഗങ്ങൾ നടക്കും. ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ പിജെ ജോസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ മാത്യു കാനചിറ’ എ
ന്നിവർ ദൈവ വചനം സംസാരിക്കും..ജീസസ് വോയിസ്‌ സിങ്ങേഴ്സ് കണ്ണൂർ ഗാന ശുശ്രുഷകൾ
ക്ക് നേതൃത്വം നൽകും. ഏപ്രിൽ 5ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണിവരെ വിമൻസ് ഫെല്ലോഷിപ് സം യൂ ക്ത വാർഷികം നടക്കും.. ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തു മേശയോടും കൂടി കൺവൻഷൻ
സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here