വാർത്താ … N.S. നെല്ലിക്കുന്നം
ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രാർത്ഥനാ കൂട്ടായ്മയുടെ 24ാം മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 5-30 വരെ സൂം വഴി നടക്കും. സഭയ്ക്കു വേണ്ടിയും, ലോകം നേരിടുന്ന മഹാ മരി, പ്രകൃതിക്ഷോഭം, എന്നിവയിൽ നിന്നുള്ള വിടുതൽ എന്നിവയാണ് പ്രാർത്ഥനാവിഷയം. ഐ.പി.സി പെരിന്തൽമണ്ണ സെന്റെർ മിനിസ്റ്റർ പാസ്റ്റർ ബിജോയ് കുര്യാക്കോസ് ലഘു സന്ദേശത്തോടെ പ്രാർത്ഥിച്ചാരംഭിക്കും. ബ്രദർ ജെറോം ഐസക്ക് തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. എല്ലാ സെന്ററുകളിൽ നിന്നും പ്രയർ ബോർഡ് അംഗങ്ങൾ, പ്രാർത്ഥനയിൽ താല്പര്യമുള്ളവർ പരമാവധി പങ്കെടുക്കണമെന്ന് ചെയർമാൻ പാസ്റ്റർ ജോൺ റിച്ചാർഡ്, സെക്രട്ടറി ബ്രദർ പിറ്റർ മാത്യൂ കല്ലൂർ, പബ്ളിസിറ്റി കൺവീനർ ബ്രദർ മാത്യൂ കിങ്ങിണി മറ്റം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സൂം ഐ ഡി . 814 7972 3510 പാസ് കോഡ് 2020





