Home Daily news സ്പോർട്ട്സ് യോഗയിൽ കേരളത്തിൻ്റെ താരമായി കൂത്തുപറമ്പ് കൈതേരി തേൻ പുളിയിലെ ബിജു കാരായി

സ്പോർട്ട്സ് യോഗയിൽ കേരളത്തിൻ്റെ താരമായി കൂത്തുപറമ്പ് കൈതേരി തേൻ പുളിയിലെ ബിജു കാരായി

0

വാർത്ത: – NS Nellikunnam

കൂത്തുപറമ്പ്: സ്പോർട്സ് യോഗയിൽ കേരളത്തിന്റെ താരമാ യി കൂത്തുപറമ്പ് കൈതേരി തേൻപുളിയിലെ ബിജു കാരായി.
വർഷങ്ങളായി പാരമ്പര്യ യോഗയിൽ പരിശീലകനായ ബിജു നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടി. 2024 ൽ നടന്ന ദേശീയ സ്പോർട്സ് കൗൺസിലിന്റെ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വെ ങ്കലമെഡൽ ജേതാവാണ്. കേരളത്തിൽ ആദ്യമായാണ് ഈ അംഗീകാരം. കൂടാതെ യോഗാസന സംസ്ഥാന ചാമ്പ്യൻഷി പ്പിൽ കാറ്റഗറി 40 – 50 വിഭാഗ ത്തിൽ 2021, 22, 23 വർഷങ്ങളിൽ ഹാട്രിക് ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
നാട്ടിൽ നിന്ന് യോഗയുടെ പ്രാഥമിക പഠനം പൂർത്തിയാ
ക്കിയ ബിജു ഹരിദ്വാറിൽ ബാബ രാംദേവിന്റെ ശിഷ്യനായി യോഗ സർട്ടിഫിക്കറ്റ് ബോർഡിന്റെ ലെവൽ വൺ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. നിലവിൽ കേന്ദ്ര യുവജന ക്ഷേമ വകുപ്പിൻ്റെയും കായിക മന്ത്രാലയത്തിന്റെയും സ്പോർട്ട്സ് യോഗ കോച്ചാണ്. വർഷങ്ങ ളായി പാരമ്പര്യ യോഗ പരിശീലനം ഓൺലൈൻ വഴിയും ഓഫ് ലൈൻ വഴിയും നടത്തിവരുന്ന
ബിജുവിന് ഏറെ താല്ലര്യം സ്പോർട്ട്സ്
യോഗയിലാണ് .
യോഗാസനയുടെ കണ്ണുർ ജില്ലാ പ്രസിഡന്റ് കൂടിയാണ് ബിജു മാഷ്.

LEAVE A REPLY

Please enter your comment!
Please enter your name here