തോമസ് ജേക്കബ് കണ്ണൂർ
വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ എക്സിക്യൂട്ടിവ് പ്രമേയത്തിൽ ചുണ്ടിക്കാട്ടി. അപ്പോസ്ത്തോലിക കാലം മുതൽ സഭക്കുള്ളിൽ ദുരുപദേശം കടന്നു കയറിയിട്ടുണ്ട്. അവർ അതിനെതിരെ താക്കീതു നൽകിയിട്ടുണ്ട്. ദുരുപദേശങ്ങളെ ചെറുക്കേണ്ടത് സഭയുടെ കർത്തവ്യമാണ്.
പരിശുദ്ധത്മാവിന്റെ പേരിൽ നടത്തുന്ന
ലിക്യുഡ് ഫയർ, ഫയർ പറഞ്ഞുള്ള വീഴ്ത്തൽ, പകർച്ച, വ്യാജ പ്രവചനങ്ങൾ എന്നിവ വേദ വിപരീതമാണ് . ഇങ്ങനെയുള്ള യോഗങ്ങളിൽ വിശ്വാസികൾ പങ്കെടുക്കുകയോ, ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ ശുശ്രൂഷകൾക്ക് വിളിക്കുകയോ ചെയ്യരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ക്രിസ്തുയേശുവിനെകുറിച്ചുള്ള പരിജ്ഞാനത്തിലും ആത്മിയ പക്വതയിലും ഐ പി സി സഭയും വിശ്വാസ സമൂഹവും വളർച്ച കൈവരിക്കണമെന്നതാണ് സഭയുടെ ലക്ഷ്യം .
പരിശുദ്ധാത്മാവിനാൽ മാത്രം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യേണ്ട വിശ്വാസ സമൂഹം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പാസ്റ്റർ വൽസൻ ഏബ്രഹാമിെൻറ അധ്യക്ഷതയിൽ 20-6-24 ൽ കൂടിയ മിറ്റിംഗിൽ പാസ്റ്റർ ഫിലിപ്പ് പി തോമസ് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർ ബേബി വർഗീസ് , പാസ്റ്റർ തോമസ് ജോർജ് , കാച്ചാണത്ത് വർക്കി ഏബ്രഹാം , ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.




